ട്രംപിന് കുറുക്ക് മുറുകുന്നു;തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അപ്പീൽ തള്ളി

2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണയിൽനിന്ന് ഒഴിവാകാൻ മുൻ പ്രസിഡന്റ് ആയ തനിക്കു നിയമപരിരക്ഷയുണ്ടെന്ന ഡോണൾഡ് ട്രംപിന്റെ വാദം ഫെഡറൽ അപ്പീൽ കോടതി തള്ളി. നിർണായകമായ ഈ ഉത്തരവോടെ കേസിൽ ട്രംപ് വിചാരണ നേരിടേണ്ട സാഹചര്യമൊരുങ്ങിയെങ്കിലും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാവും.

മാർച്ചിൽ ആരംഭിക്കേണ്ട വിചാരണ കഴിഞ്ഞയാഴ്ച മാറ്റിവച്ചിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ രംഗത്തുള്ള ട്രംപ്, കേസിലെ വിചാരണ ആരംഭിക്കുന്നതു നവംബറിലെ തിരഞ്ഞെടുപ്പു കഴിയും വരെ നീട്ടാനാകുമോയെന്നാണു ശ്രമിക്കുന്നത്.

Top