തപാല്‍ വഴി ലഭിച്ച വിഷപ്പൊടി ശ്വസിച്ച ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍

TRUMP'S-DAUGHTER-IN-LAW

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വെനീസ ട്രംപ് തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനംപുരട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് വെനീസയേയും കൂടെയുണ്ടായിരുന്ന രണ്ടു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിലാസത്തിലാണ് തപാല്‍ ലഭിച്ചതെന്നും ഇതിലുണ്ടായ വെളുത്ത നിറത്തിലുള്ള പൊടി അപകട സാധ്യതയുള്ളതല്ലെന്നും ന്യൂയോര്‍ക്ക് പോലീസ് വാക്താവ് കാര്‍ലോസ് നീവെസ് അറിയിച്ചു.

Top