വാഷിങ്ടന്‍: ആറ് രാജ്യങ്ങളില്‍നിന്നുളളവര്‍ക്കു വീസ നിഷേധിച്ച് യുഎസിലെ ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഉത്തരവ്.
ഗ്രീന്‍ കാര്‍ഡുളളവരെയും നേരത്തെ വീസ ലഭിച്ചിട്ടുള്ളവരെയും ഇറാഖില്‍നിന്നുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്. ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണു വിലക്ക്.
90 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 16 മുതല്‍ വിലക്ക് പ്രാബല്യത്തില്‍വരും.
നേരത്തേ, ചില രാജ്യങ്ങളില്‍നിന്നുള്ളവരെ വിലക്കിയ ട്രംപിന്റെ ജനുവരി 27ന്റെ ഉത്തരവിനെതിരെ യുഎസ് കോടതികള്‍ സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു പുതിയ ഉത്തരവുമായി ട്രംപ് വീണ്ടുമെത്തിയത്.