ന്യൂയോര്‍ക്ക്: ലോകത്തിലെ ധനികരെ അവതരിപ്പിക്കുന്ന ഫോബ്‌സ് പട്ടികയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനം ഇടിഞ്ഞു.
കഴിഞ്ഞ തവണ സ്ഥാനം 156 ആയിരുന്നുവെങ്കില്‍ ഇത്തവണ 248-ാം സ്ഥാനത്താണ് ട്രംപ്.
മുന്‍ വര്‍ഷം 370 കോടി ഡോളറായിരുന്നു (24,050 കോടി ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന്റെ സ്വത്ത്, എന്നാല്‍ ഇത്തവണ അത് 310 കോടി ഡോളറായി ( (20,150 കോടി രൂപ) കുറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് തനിക്ക് ആയിരം കോടി ഡോളറിന്റെ (65,000 കോടി ഇന്ത്യന്‍ രൂപ) സ്വത്തുണ്ടെന്നായിരുന്നു ട്രംപിന്റെ വാദം.
ഇതു ശരിയല്ലെന്നു ഫോബ്‌സിന്റെ മുന്‍വര്‍ഷത്തെ പട്ടികകളും തെളിയിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (8900 കോടി ഡോളര്‍) ആണ് ഇത്തവണയും പട്ടികയില്‍ ഒന്നാമന്‍.