വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്നവരുടെ വിവരങ്ങള്‍ ഇനി രഹസ്യമായി സൂക്ഷിക്കും.
സുരക്ഷാ കാരണത്തെത്തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രംപിന്റെ മുന്‍ഗാമിയായിരുന്ന ബരാക് ഒബാമയുടെ കാലത്ത് സന്ദര്‍ശകരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ഇനി മുതല്‍ അതുണ്ടാവില്ലെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സന്ദര്‍ശകരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുകയുളളൂ എന്നുമാണ് അറിയിപ്പ്.
വൈറ്റ് ഹൗസിലെത്തുന്നവരില്‍ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും മറ്റ് ഭരണാധികാരികളെയും കാണാനെത്തുന്നവര്‍ ഉണ്ടാകും. ഇവരുടെയൊക്കെ പേരു വിവരങ്ങള്‍ പുറത്തിവിടണമോയെന്ന കാര്യം തീരുമാനിക്കുന്നതിനുള്ള പൂര്‍ണ അധികാരം ഇനി മുതല്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ക്കായിരിക്കുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. എന്തെങ്കിലും ഒളിച്ചുവയ്ക്കാനുള്ളവര്‍ക്കു മാത്രമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്താനാവുകയെന്നാണ് തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.