വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് മരണം മുപ്പത്തിനാലായിരത്തോടടുക്കുന്നു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 721,330 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ, 838 പേരും ഇറ്റലിയില്‍ 756 പേരും മരിച്ചു. സാമൂഹ്യവ്യാപനം ശക്തമായി തുടരുന്ന ഇറ്റലിയില്‍ കൊവിഡ് വൈറസ് 10,779 പേരെയാണ് ഇതുവരെ കവര്‍ന്നത്. സ്‌പെയിനില്‍ 6528 പേര്‍ മരിച്ചു.
ഇറ്റലിയില്‍ 97689 പേര്‍ക്കും സ്‌പെയിനില്‍ 78,799 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ മരണം 2300 പിന്നിട്ടു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച പ്രാഥമിക സാമൂഹിക അകലം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഏപ്രില്‍ 30 വരെ നീട്ടിയത്. യുകെയില്‍ 1228പേര്‍ വൈറസ് ബാധിച്ച് മരിച്ചു.
ഇംഗ്ലണ്ടിന് സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ 6 മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യ പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് യുകെയില്‍, വിരമിച്ച 20000 ഡോക്ടര്‍മാരും, നഴ്‌സുമാരും സര്‍വ്വീസില്‍ തിരികെ പ്രവേശിക്കും.