ഹത്രസ് കേസിൽ അവസാനം സത്യം ജയിച്ചു : പ്രിയങ്ക ഗാന്ധി

ൽഹി: ഹത്രസ് കേസിൽ സത്യം ജയിച്ചെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലചെയ്തതെന്നാണ് സിബിഐ കുറ്റപത്രം. നാലു പ്രതികള്‍ക്കെതിരെയും കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. തന്റെ ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഈ കാര്യങ്ങൾ പറഞ്ഞത്.

പ്രിയങ്കയുടെ ട്വീറ്റ്‌ ഇങ്ങനെ, ഒരു വശത്ത് സർക്കാർ സംരക്ഷിത അനീതി ഉണ്ടായിരുന്നു. മറുവശത്ത്, ഇരയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. ഇരയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചു. അവളുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു. കുടുംബത്തെ ഭീഷണിപ്പെടുത്തി. പക്ഷേ, അവസാനം, സത്യം വിജയിച്ചു. സത്യമേവ ജയതേ.

Top