വാഷിംഗ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിക്കുന്ന സമൂഹമാദ്ധ്യമത്തിന് തുടക്കത്തിലേ പൂട്ടിട്ട് ഹാക്കര്‍മാര്‍. ‘ട്രൂത്ത് സോഷ്യല്‍’ എന്ന പേരിട്ടതിന് ശേഷമാണ് ട്രംപിന്റെ സംരംഭം ഹാക്ക് ചെയ്യപ്പെട്ടത്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയാണ് താന്‍ ട്രൂത്ത് സോഷ്യല്‍ ആരംഭിക്കുന്നതെന്ന് ട്രംപ് അറിയിച്ചിരുന്നു. ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്‍പുള്ള ബീറ്റാ പതിപ്പാണ് ഹാക്കര്‍മാര്‍ കൈ വച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് തന്റെ സ്വന്തം സോഷ്യല്‍ മീഡിയ ആപ്പ് ‘ട്രൂത്ത് സോഷ്യല്‍’ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് വന്‍ വെല്ലുവിളി ട്രൂത്ത് സോഷ്യല്‍ ഉയര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. നവംബറോടെ നിയന്ത്രിതമായ ഉപയോക്താക്കള്‍ക്ക് നല്‍കി ടെസ്റ്റിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം ആരംഭിക്കുവാനാണ് ട്രംപ് ഉദ്ദേശിച്ചിരുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വിയടഞ്ഞ സ്ഥാനം ഒഴിയില്ലെന്ന സന്ദേശം നല്‍കി കാപ്പിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കാരണത്താല്‍ ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാണ് സ്വന്തമായി ഒരെണ്ണം സ്ഥാപിക്കണമെന്ന ചിന്ത ട്രംപിനുണ്ടാവാന്‍ കാരണം.