ബള്‍ബ് പൊട്ടിച്ചുവിഴുങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമം; ബണ്ടി ചോര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ജയിലില്‍ ബള്‍ബ് പൊട്ടിച്ചുവിഴുങ്ങി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ബണ്ടി ചോര്‍ സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിനായി സെല്ലില്‍ നിന്നിറക്കിയപ്പോഴായിരുന്നു സംഭവം. ഉച്ചഭക്ഷണത്തോടൊപ്പം സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് കഴിക്കുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി. മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം സെല്ലിലാണ് ബണ്ടി ചോര്‍ ഇപ്പോഴുള്ളത്.

തിരുവനന്തപുരം മുട്ടട വിഷ്ണുഭവനില്‍ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിലാണ് ബണ്ടി ചോര്‍ പിടിയിലായത്. കേസില്‍ ബണ്ടി ചോര്‍ എന്ന ദേവിന്ദര്‍സിംഗിന് (40) പത്ത് വര്‍ഷം കഠിന തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്.

Top