തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും, സാമുദായിക പ്രശ്‌നങ്ങളുമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുക എന്നതാണ് ഇതിന് പിന്നിലുള്ളവര്‍ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ക്വട്ടേഷന്‍ സംഘങ്ങളില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. മൂന്നാം മുറ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് ലോബികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.