പാരീസ്: ഫ്രാന്‍സിലെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് റാഫേല്‍ പ്രോജക്ട് മാനേജുമെന്റ് ടീം ഓഫീസിന് നേരെ ആക്രമണ ശ്രമം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ആക്രമണം നടന്ന ഇടത്ത് ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നയിക്കുന്ന ഇന്ത്യന്‍ ടീം, 36 ഇന്ത്യന്‍ റഫേല്‍ യുദ്ധവിമാനങ്ങളുടെയും ഉത്പന്നങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇവിടെ തന്നെയാണ് ഇന്ത്യന്‍ പൈലറ്റുമാരെ റഫേല്‍ പറത്താന്‍ പരിശീലിപ്പിക്കുന്നതും.
സംഭവത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.