ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 29 വരെ നീട്ടി.
ദിനകരനെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ദിനകരന്റെ ചെന്നൈയിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ വഴി വന്‍തുക കൈമാറിയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ വാദം ഉന്നയിച്ചാണ് പൊലീസ് ദിനകരന്റെ റിമാന്‍ഡ് നീട്ടിയത്.
ദിനകരന്റെ അക്കൗണ്ടില്‍ നിന്ന് പോയ പണം ഹവാല ഇടപാടിന് വിനിയോഗിച്ചിട്ടുണ്ട്. ഇടനിലക്കാരന്‍ സുകേഷ് ചന്ദ്രശേഖരന്റെ മൊബൈല്‍ ഫോണില്‍ നിന്നും ദിനകരനുമായുള്ള സംഭാഷണത്തിന്റെ തെളിവുകളും പിടിച്ചെടുത്തിരുന്നു.
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്റെ വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ ദിനകരനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുകേഷ് ചന്ദ്രശേഖരന്‍ പിടിയിലായത്. ഇയാളില്‍ നിന്നും 1.30 കോടി രൂപയും ആഡംബര കാറുകളും മറ്റും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.