ഉസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ; ക്യാമ്പസില്‍ പ്രതിഷേധം ശക്തമാകുന്നു

suicide

ഹൈദരാബാദ്: ഹൈദരാബാദിലെ വിദ്യാര്‍ത്ഥി ആത്മഹത്യയെ തുടര്‍ന്ന് ക്യാമ്പസില്‍ പ്രതിഷേധം ശക്തമാകുന്നു.

ഉസ്മാനിയ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എം.എസ്.സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായ ഇ മുരളിയാണ് ആത്മഹത്യ ചെയ്തത്.

ഹോസ്റ്റലിലെ വിശ്രമമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ താന്‍ പരീക്ഷകളില്‍ പരാജയപ്പെട്ടിട്ടില്ലെന്ന് മുരളി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഇനി പരാജയപ്പെടാനും തനിക്ക് വയ്യെന്ന് പറയുന്ന കുറിപ്പില്‍ മാതാവിനോട് മുരളി ക്ഷമയും ചോദിക്കുന്നുണ്ട്.

പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാകാം ഒരുപക്ഷേ ആത്മഹത്യയ്ക്ക് കാരണമെന്നും, കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ ക്യാമ്പസില്‍ പ്രതിഷേധം ശക്തമാവുകയാണ്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി ക്യാമ്പസില്‍ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

ഹോസ്റ്റലിനു പുറത്തേയ്ക്ക് മുരളിയുടെ മൃതദേഹം കൊണ്ടു പോകുവാന്‍ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല.

Top