ടുണീസ്: കഴിഞ്ഞദിവസം 13 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ലിബിയന്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചതായി ടുണീഷ്യന്‍ ഭരണകൂടം അറിയിച്ചു. 15 ദിവസത്തേക്കാണ് അതിര്‍ത്തി അടക്കുക. ടുണീഷ്യന്‍ സുരക്ഷ കൗണ്‍സിലാണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്.
നാവികാതിര്‍ത്തകളുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയാനും സുരക്ഷ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് ടുണീഷ്യയില്‍ പ്രസിഡന്റ് എസെബ്‌സി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.