ഒരേ സമയം10 താരങ്ങള്‍ക്കെതിരെ മത്സരിച്ച് എല്ലാവരെയും പരാജയപ്പെടുത്തി തുന്റേ ഓണക്കോയ

അബുജ: ഒരേ സമയം 10 താരങ്ങള്‍ക്കെതിരെ മത്സരിച്ച് എല്ലാവരെയും പരാജയപ്പെടുത്തി നൈജീരിയന്‍ ചെസ്സ് താരം തുന്റേ ഓണക്കോയ. സമൂഹമാധ്യമങ്ങളില്‍ ഓണക്കോയ മത്സരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി പണം കണ്ടെത്തുന്നതിനാണ് മത്സരം നടത്തിയത്.

നൈജീരിയന്‍ ചെസ്സ് ഫൗണ്ടേഷനായ സ്ലംസ് ആണ് മത്സരം സംഘടിപ്പിച്ചത്. ചെസ്സിനെ സാമൂഹിക സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം. ചെസ്സിലൂടെ കുട്ടികള്‍ക്ക് ജീവതം, തന്ത്രങ്ങള്‍, ക്ഷമ, പ്രതിസന്ധികളില്‍ നിന്നും തിരിച്ചുവരാനുള്ള കഴിവ് എന്നിവ ഉണ്ടാക്കുവാനും സംഘാടകര്‍ ശ്രമിക്കുന്നുണ്ട്.

മത്സരത്തിന് ആകെ വേണ്ടി വന്നത് രണ്ട് മണിക്കൂര്‍ മാത്രമാണ്. ഇതിനുള്ളില്‍ ഓണക്കോയ ചെസ്സ് ബോര്‍ഡിലെ തന്റെ അസാമാന്യ മികവ് തെളിയിച്ചു. ചെസ്സ് ബോര്‍ഡുകള്‍ക്ക് ചുറ്റും സഞ്ചരിച്ചുകൊണ്ടാണ് ഓണക്കോയ ഓരോ എതിരാളിയെയും നേരിട്ടത്.

Top