2022 മേയിലാണ് സ്വീഡന്‍ അപേക്ഷ നല്കിയതെങ്കിലും തുര്‍ക്കിയുടെ തീരുമാനം നീളുകയായിരുന്നു. കുര്‍ദ് തീവ്രവാദികള്‍ക്കു സ്വീഡന്‍ അഭയം നല്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. സ്വീഡന്‍ പിന്നീട് കര്‍ശനമായ തീവ്രവാദവിരുദ്ധ നിയമംപാസാക്കുകയായിരുന്നു
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് പതിറ്റാണ്ടുകളായി തുടര്‍ന്ന നിഷ്പക്ഷത അവസാനിപ്പിച്ച് സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്കുന്നത്. ഫിന്‍ലന്‍ഡിന് ഏപ്രിലില്‍ അംഗത്വം ലഭിച്ചു.
സ്വീഡന്റെ കാര്യത്തില്‍ ഹംഗറി പുലര്‍ത്തുന്ന എതിര്‍പ്പ് വൈകാതെ അവസാനിച്ചേക്കും. സ്വീഡനു ശത്രുതാ മനോഭാവമാണെന്ന് ഹംഗറി ആരോപിക്കുന്നു. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്തര്‍ ഒര്‍ബാന്‍ ചൊവ്വാഴ്ച സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണെ ചര്‍ച്ചയ്ക്കായി ബുഡാപെസ്റ്റിലേക്കു ക്ഷണിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളുടെയും അംഗീകാരമുണ്ടെങ്കിലേ നാറ്റോയില്‍ അംഗത്വം ലഭിക്കൂ.