അങ്കാറ: ഇസ്താംബുളില്‍ പുതുവര്‍ഷദിനത്തിലുണ്ടായ വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലെ അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കുകൂടി നീട്ടി.
ഇതു സംബന്ധിച്ച പ്രമേയം തുര്‍ക്കിഷ് പാര്‍ലമെന്റ് പാസാക്കി. തുര്‍ക്കിഷ് ഭരണഘടനയിലെ ആര്‍ക്കിട്ടിള്‍ 121 പ്രകാരം ആറു മാസം വരെ അടിയന്തരവാസ്ഥ അനുവദനീയമാണ്.
2016 ജൂലൈ 21ന് നടന്ന സൈനിക അട്ടിമറിക്കൊടുവില്‍ രാജ്യം കലുഷിതമായതോടെയാണ് തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ പാര്‍ലമെന്റിനെ മറികടന്നു പുതിയ നിയമങ്ങള്‍ നടപ്പാക്കാനും പൗരസ്വാതന്ത്ര്യത്തിനു തടയിടാനും പ്രസിഡന്റിന് അധികാരം ലഭിച്ചിരുന്നു.