അങ്കാറ: തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ വീണ്ടും മൂന്നു മാസത്തേക്കുകൂടി നീട്ടി.
ഇതു സംബന്ധിച്ചുള്ള പ്രമേയം തുര്‍ക്കി പാര്‍ലമെന്റ് അംഗീകരിച്ചതായി ഉപപ്രധാനമന്ത്രി നുമാന്‍ കുതുല്‍മസ് പറഞ്ഞു.
ദേശീയ സുരക്ഷ സമിതിയുടെ നിര്‍ദേശപ്രകാരം മന്ത്രിസഭാ യോഗമാണു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്.
പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗന്‍ നിര്‍ദേശിച്ച ഭരണഘടനാ ഭേദഗതികള്‍ക്ക് അനുകൂലമായ ജനഹിത പരിശോധനഫലം വന്ന് ഒരു ദിവസത്തിനുശേഷം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
2016 ജൂലൈ 21നുണ്ടായ സൈനിക അട്ടിമറിക്കു ശേഷം തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനുശേഷം ഇസ്താംബുള്‍ നിശാക്ലബ്ബിലുണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ നീട്ടിയിരുന്നു.