അങ്കാറ: ഐഎസ് ഭീകരരെ നേരിടാനായി തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു. ടാങ്കുകളും പോര്‍വിമാനങ്ങളുമായി സിറിയന്‍ അതര്‍ത്തി കടന്ന തുര്‍ക്കി സൈന്യത്തിന് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പിന്തുണ നല്‍കി.
തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിര്‍ത്തിപ്പട്ടണമായ ജറാബ്ലസില്‍ കനത്ത ആക്രമണമാണു തുര്‍ക്കിസേന നടത്തിയത്.
എന്നാല്‍ ഐ.എസിനൊപ്പം സിറിയിലെ കുര്‍ദ് വിമതരെക്കൂടി തുര്‍ക്കിയുടെ സൈന്യം നേരിടും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സിറിയയിലെയും തുര്‍ക്കിയിലേയും കുര്‍ദ് വിമതര്‍ ഒന്ന് തന്നെ എന്ന നിലപാടാണ് തുര്‍ക്കിക്കുള്ളത്. എന്നാല്‍ തുര്‍ക്കിയുടെ സൈനിക നടപടിയില്‍ കുര്‍ദ്ദുകള്‍ക്കെതിരായ നീക്കം അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
തുര്‍ക്കിയുടെ സൈനിക നടപടി തുടങ്ങിയതിന് ശേഷം അങ്കാറയിലെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഐഎസും കുര്‍ദുകളുമാണ് തങ്ങളുടെ ലക്ഷ്യമാണെന്നാണ് എര്‍ദോഗന്‍ ആവര്‍ത്തു.
കഴിഞ്ഞദിവസം സിറിയന്‍ അതിര്‍ത്തിയിലെ തുര്‍ക്കി പട്ടണത്തില്‍ വിവാഹാഘോഷത്തിനിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 54 പേരാണു കൊല്ലപ്പെട്ടത്.
ഇതേത്തുടര്‍ന്നാണ് അതിര്‍ത്തിയില്‍നിന്ന് ഐഎസിനെ തുടച്ചുനീക്കുമെന്നു തുര്‍ക്കി പ്രഖ്യാപിച്ചത്. ആദ്യമായാണ് സിറിയില്‍ നാറ്റോ നടത്തുന്ന ആക്രമണങ്ങളില്‍ തുര്‍ക്കിയും പങ്കുചേരുന്നത്. കൂര്‍ദ്ദുകള്‍ ഐ.എസിനെതിരായ അമേരിക്കയുടെ സഖ്യത്തിലാണുള്ളത്.
അതിനാല്‍ തുര്‍ക്കിയുടെ സൈനിക നടപടി എത്രത്തോളമുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. തുര്‍ക്കിയുടെ നടപടിക്കെതിരെ കുര്‍ദ്ദുകള്‍ രംഗത്ത് വന്നിട്ടുണ്ട്