Turkish army says five soldiers killed in clashes with Kurdish militants

അങ്കാറ: തുര്‍ക്കിയില്‍ കുര്‍ദിഷ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെടുകയും, എട്ടു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഹക്കാരി പ്രവിശ്യയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുമ്പോളായിരുന്നു കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ആക്രമണം.

പ്രദേശത്ത് കുര്‍ദിഷ് തീവ്രവാദികളെ ലക്ഷ്യം വച്ചു സുരക്ഷാ സൈനികര്‍ ഈ മാസം വലിയ തോതിലുള്ള ഓപ്പറേഷനുകള്‍ നടത്തിയിരുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ തീവ്രവാദികളും സൈനികരുമായുള്ള ഏറ്റുമുട്ടിലില്‍ നൂറോളം സൈനികരാണു കൊല്ലപ്പെട്ടത്. നഗരങ്ങളില്‍ നിന്നു കുര്‍ദുകളെ ഒഴിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സൈനിക നീക്കങ്ങള്‍ നടത്തിവരുകയായിരുന്നു.

Top