കീവ്: റഷ്യന്‍ ആക്രമണത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് തുര്‍ക്കി ഡ്രോണുകള്‍. തുര്‍ക്കി നിര്‍മിത ഡ്രോണുകളായ ബെയ്‌റാക്തര്‍ ടിബി2 ആണ് റഷ്യന്‍ സൈന്യത്തിന് വന്‍നാശം വിതച്ചത്. ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ യുക്രൈന്‍ സൈന്യം തന്നെയാണ് പുറത്തുവിട്ടത്.
ആകാശത്തുനിന്ന് ഷെല്ലാക്രമണം നടത്തുന്ന ടിബി2വിന്റെ ദൃശ്യങ്ങളാണ് യുക്രൈന്‍ സൈനികമേധാവി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. ദക്ഷിണ യുക്രൈനിലെ ചൊര്‍ണോബായിവ്ക, ഖെര്‍സന്‍ മേഖലകളിലാണ് തുര്‍ക്കി ഡ്രോണുകളുടെ സഹായത്തോടെ യുക്രൈന്‍ സൈന്യം റഷ്യയ്ക്ക് തിരിച്ചടി നല്‍കിയത്. നരകത്തിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ വിഡിയോ പങ്കുവച്ചിട്ടുള്ളത്.
സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടതിന്റെ രണ്ടാംവാര്‍ഷികത്തില്‍ കൂടിയാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അന്നത്തെ ആക്രമണത്തിനുള്ള തിരിച്ചടികൂടിയാണിതെന്നാണ് യുക്രൈനിലെ തുര്‍ക്കി എംബസി ട്വിറ്ററില്‍ കുറിച്ചത്. ദൈവികനീതിയെന്നൊരു സംഗതിയുണ്ടെന്ന അടിക്കുറിപ്പോടെയായിരുന്നു ആക്രമണത്തിന്റെ വിഡിയോ പങ്കുവച്ചത്.