തുര്‍ക്കി സര്‍ക്കാര്‍ പുതിയ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍

അങ്കാര : തുര്‍ക്കി ഗവണ്‍മെന്റ് നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍. ബജറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി തുര്‍ക്കി ഗവണ്‍മെന്റ് പുതിയ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നില്ലെന്നും, പുനരവലോകനം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്താംബുള്‍ വിമാനത്താവളം, യൂറേഷ്യ ടണല്‍, യസൂസ് സുല്‍ത്താന്‍ സെലിം ബ്രിഡ്ജ് , ബോഷ് ഫോര്‍സ് സ്ട്രീറ്റ് എന്നിവ ഉള്‍പ്പെടെ വന്‍ പദ്ധതികള്‍ മുന്‍വര്‍ഷങ്ങളില്‍ തുര്‍ക്കിയില്‍ നടപ്പിലാക്കിയിരുന്നു. സെപ്റ്റംബര്‍ 20ന് ഗവണ്‍മെന്റിന്റെ ഇടക്കാല പദ്ധതികള്‍ ധനകാര്യമന്ത്രിയായ അല്‍ബാരക്കിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിക്കും.

തുര്‍ക്കിയില്‍ വിലക്കയറ്റം രണ്ട് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ആഗസ്റ്റില്‍ 18 ശതമാനമാണ് വിലക്കയറ്റം ഉയര്‍ന്നത്. ഒരു മാസം മുമ്പ് ഡോളറിനെതിരെ ലിറയുടെ മൂല്യം 7.24 എന്ന സര്‍വ്വകാല റെക്കോഡിലേക്ക് കൂപ്പ് കുത്തിയിരിന്നു. അമേരിക്കയുടെ രാഷ്ട്രീയ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ ഉര്‍ദുഗാന്‍ തയ്യാറാകാത്തതാണ് തുര്‍ക്കിയില്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കാന്‍ കാരണമായത്. ടര്‍ക്കിഷ് കറന്‍സിന്റെ ദുര്‍ബലത ആഗോള വിപണികളിലും പ്രതിഫലിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗവണ്‍മെന്റ് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാത്തതെന്ന് റിപ്പോര്‍ട്ടുണ്ട്.

Top