തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ബിഡിജെഎസ് അറിയിച്ചു.
തൃശൂര്‍, പത്തനംതിട്ട അടക്കം എട്ടിടത്ത് മത്സരിക്കാന്‍ അവസരം വേണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പത്തനംതിട്ടയും തൃശൂരും വിട്ട് നല്‍കാനാകില്ലെന്ന സൂചന ബിജെപി തുടക്കം മുതല്‍ നല്‍കിയിരുന്നു. പരമാവധി നാല് സീറ്റെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നേതൃത്വം.
28ന് ബിഡിജെഎസ് നേതൃത്വവുമായി ബിജെപി നേതാക്കള്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തും. അതേസമയം, സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ബിജെപിയോട് വിട്ട് വീഴ്ച വേണ്ടെന്ന നിലപാടില്‍ തന്നെയാണ് തുഷാര്‍ വെള്ളാപ്പള്ളി.