ആലപ്പുഴ : എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കെന്ന സൂചന നല്‍കി മുന്നണിമാറ്റത്തിനൊരുങ്ങി ബിഡിജെഎസ്.
യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ വിരോധമില്ല. ഇരു മുന്നണിയോടും അയിത്തമില്ലെന്നും, അധികാരത്തിലെത്താന്‍ ആരുമായും സഹകരിക്കുമെന്നും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
മുന്നണിമാറ്റം വേണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രത്തില്‍ പല പദവിയും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്‍ഡിഎയില്‍ നിന്ന് നല്‍കുന്ന സ്ഥാനമാനങ്ങള്‍ ഒന്നും ഏറ്റെടുക്കില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
എന്‍ഡിഎ വിടുകയാണെന്ന് തുഷാര്‍ നേരത്തെയും സൂചന നല്‍കിയിരുന്നു. എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ബിഡിജെഎസിന്റെ അടിത്തറ തകര്‍ന്നെന്നും ഏതെങ്കിലും മുന്നണിയില്‍ നില്‍ക്കുമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
‘അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല, എന്‍ഡിഎയുടെ പ്രവര്‍ത്തന രീതികളോട് യോജിക്കാനാവുന്നില്ല’. രാഷ്ട്രീയത്തില്‍ ഇന്നയാളുമായി സ്ഥിരമായി ഒത്തുപോകുമെന്ന് ഞങ്ങള്‍ ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.