പി സി ജോര്‍ജിന്റെ നിലവാരത്തിലേക്ക് തനിക്ക് എങ്ങനെ തരാംതാഴാന്‍ കഴിയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

നില്‍ ആന്റണിക്കെതിരായ പ്രതിഷേധത്തില്‍ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് വിശദീകരണം തേടി. പി സി ജോര്‍ജിന്റെ നീക്കങ്ങളിലും അതൃപ്തി. എന്നാല്‍ പി സി ജോര്‍ജിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. പരാതി നല്‍കിയാല്‍ തന്നെ സംസ്ഥാന നേതൃത്വത്തിനല്ലേ നല്‍കേണ്ടതെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. പി സി ജോര്‍ജിന്റെ നിലവാരത്തിലേക്ക് തനിക്ക് എങ്ങനെ തരാംതാഴാന്‍ കഴിയും എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അനില്‍ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെന്നും അദ്ദേഹം പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ‘ഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നത്. ഇനി പരിചയപ്പെടുത്തി എടുക്കണം. എ.കെ. ആന്റണിയുടെ മകനെന്ന ഒരു ഗുണമുണ്ട്. പക്ഷേ, ആന്റണി കോണ്‍ഗ്രസാണ്. അപ്പന്റെ പിന്തുണയില്ലെന്നതാണ് പ്രശ്‌നം. ഞാന്‍ പത്തനംതിട്ടയില്‍ മത്സരിക്കാതിരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചു.

അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ല. പത്തനംതിട്ടയില്‍ മത്സരിക്കേണ്ടെന്ന തീരുമാനം എന്റേതാണ്. ഏകകണ്ഠമായി എന്റെ പേര് വന്നാല്‍ മാത്രമേ മത്സരിക്കൂ എന്ന് അറിയിച്ചിരുന്നു..’പി.സി ജോര്‍ജ് പറഞ്ഞു. അതിനിടെ, പി.സി ജോര്‍ജിനെ അനുനയിപ്പിക്കാനൊരുങ്ങുകയാണ് അനില്‍ ആന്റണി. പൂഞ്ഞാറിലെ വീട്ടിലെത്തി അദ്ദേഹം പിസി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതിലെ കടുത്ത അതൃപ്തിയിലാണ് പി.സി. പി.സി ജോര്‍ജിനെ ഒഴിവാക്കി അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും അതൃപ്തിയുണ്ട്.

Top