തൂത്തുക്കുടി: തൂത്തുക്കുടി വെടിവെയ്പ്പ് സിബി ഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് ലോഹസംസ്‌ക്കരണ കമ്പനിയുടെ വിപുലീകരണം തടയണമെന്ന ആവശ്യമുന്നയിച്ച് മാര്‍ച്ച് നടത്തിയവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പൊലീസ് വെടിവെച്ചത് കരുതിക്കൂട്ടിയെന്ന് തെളിയിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഈ കേസിലാണ് സിബി ഐ അന്വേഷംണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
നിരോധനാജ്ഞ ലംഘിച്ച സമരക്കാര്‍ക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്. പൊലീസിനു നേരെ കല്ലേറുണ്ടായതോടെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത്. സംഘര്‍ഷത്തിനിടയില്‍ കളക്ട്രേറ്റിലേക്ക് അതിക്രമിച്ച് കയറിയ സമരക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും ഓഫീസുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. പ്രക്ഷോഭം ശക്തമായതോടെ 2000 ലേറെ പൊലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിരുന്നു.