മലപ്പുറം: തുവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. വന്‍ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മര്‍ദ്ദിക്കാന്‍ ചിലര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കി. ചോദ്യം ചെയ്യലിന് ശേഷം നാളെ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
വന്‍ ജനക്കൂട്ടത്തിനിടയിലൂടെയാണ് രാവിലെ ഒന്‍പത് കാലോടെ പ്രതികളെ തുവ്വൂരില്‍ കൃത്യം നടന്ന വീട്ടിലെത്തിച്ചത്. പ്രധാന പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഹാന്‍ എന്നിവര്‍ കൊലപാതകം നടത്തിയതും തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പൊലീസിന് മുന്നില്‍ വിവരിച്ചു. വിഷ്ണുവിന്റെ വീട്ടിലെ മുറിയില്‍ വച്ച് പകല്‍ സുജിതയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം രാത്രിവരെ മൃതദേഹം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു. പിന്നീട് പ്രതികള്‍, പട്ടിക്കൂടിന് സമീപത്തെ മാലിന്യ കുഴി വലുതാക്കി മൃതദേഹം മണ്ണിട്ട് മൂടി. കല്ലുകള്‍ നിരത്തി മറച്ചു വച്ചു. മൃതദേഹം സൂക്ഷിച്ച പായയും മണ്‍വെട്ടിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ മര്‍ദ്ദിക്കാന്‍ ഒരുവിഭാഗം ആളുകള്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
സുജിതയുടെ മൊബൈല്‍ ഫോണ്‍ കുളത്തില്‍ ഉപേക്ഷിച്ചെന്നാണ് മോഴി നല്‍കിയിരിക്കുന്നത്. ഇതും കണ്ടത്തേണ്ടതുണ്ട്. സുജിതയുടെ സ്വര്‍ണം വിറ്റ കടയിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കരുതുന്നില്ല. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് പൊലീസിന്റെ ആലോചന.