ഷുക്കൂര്‍ വധക്കേസ്; നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു.

ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നിയമസഭയില്‍ ബഹളമായത്.

എന്നാല്‍ കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന പതിവില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ടെന്നും അടിയന്തരപ്രമേയ നോട്ടീസില്‍ കേസിന് സര്‍ക്കാരുമായുള്ള ബന്ധം പറയുന്നില്ലെന്നും പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ടെന്നും അതിന്റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരികയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ്‌വഴക്കമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Top