അവതാരകയായി തുടരുന്നത് ഏറെ ബുദ്ധിമുട്ടെന്ന് രഞ്ജിനിഹരിദാസ്

 

 

അവതാരകയായി തുടരുന്നത് ഏറെ പ്രയാസമനുഭവിച്ചാണെന്ന് അവതാരക രഞ്ജിനിഹരിദാസ്. പരിഷ്‌കാരിയായ രഞ്ജിനിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയതെന്നും പക്ഷേ ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും അവതാരിക എന്ന ജോലി കൃത്യമായി ചെയ്തത് കൊണ്ടാണ് ആളുകള്‍ തന്നെ സ്വീകരിച്ചതെന്നും രഞ്ജിനി ഹരിദാസ്. ചെറുപ്പം മുതലേ ഇഷ്ടമില്ലാത്തത് കണ്ടാല്‍ എതിര്‍ത്തിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രതിഫലം ചോദിച്ച് വാങ്ങുമായിരുന്നുവെന്നും രഞ്ജിനി ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

2007 മുതലാണ് രഞ്ജിനിയെ മലയാളി പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത്.അന്ന് ഏഷ്യാനെറ്റ് ജനങ്ങള്‍ക്ക് ഇടയില്‍ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു. ആ ചാനലിലെ സാഹസിക ലോകത്തില്‍ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.
താനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണെന്നും. രണ്ടാമത്തേതാണ് എന്റെ ക്യാരക്ടറെന്നും അക്കാലത്ത് തന്റെ പോലത്തെ സംസാരം, നില്‍ക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകള്‍ എക്സ്പോസ്ഡ് ആയിരുന്നില്ല. ഒരു നഗരത്തില്‍ വളര്‍ന്നത് കൊണ്ട് ആ രീതികള്‍ തനിക്ക് ശീലമായിരുന്നു എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.പക്ഷേ, ആളുകള്‍ക്ക് അതൊരു കണ്‍ഫ്യൂഷന്‍ ആയിരുന്നു എന്നും രഞ്ജിനി പറയുന്നു.

 

Top