തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതായി അറിയിച്ച് വൈസ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി.
സര്‍ക്കുലര്‍ പ്രകാരം പെണ്‍കുട്ടികള്‍ ചുരിദാര്‍, സാരി എന്നിവയില്‍ ഏതെങ്കിലുമേ ധരിക്കാന്‍ പാടുള്ളൂ. ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് തുടങ്ങിയവ പാടില്ല.
ആണ്‍കുട്ടികള്‍ കാഷ്വല്‍ ഡ്രസുകള്‍ ഉപേക്ഷിച്ച് ഫോര്‍മല്‍ ഡ്രസില്‍ എത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പുതിയ സര്‍ക്കുലറിനെ ചൊല്ലി വിവാദം ഉടലെടുത്തിരിക്കുകയാണ്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
എന്നാല്‍ എല്ലാവര്‍ഷവും ഡ്രസ് കോഡ് സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഇതിനെതിരായ പരാതികളോ പ്രതിഷേധമോ ഉണ്ടായിട്ടില്ലെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് വ്യക്തമാക്കി