കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിട്ട മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മനോജ് എബ്രാഹാം ഹൈക്കോടതിയെ സമീപിക്കുന്നു.
ഇതു സംബന്ധമായ ഹര്‍ജി ഉടന്‍ തന്നെ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന.
മനോജ് ഏബ്രഹാമിനുള്ള 61.89 ലക്ഷത്തിന്റെ അധികസ്വത്ത് എങ്ങിനെയുണ്ടായെന്ന് എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ വശവും പരിഗണിക്കാതെയാണ് ഉത്തരവെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
നേരത്തെ വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്ന ഹൈക്കോടതി സംസ്ഥാനം വിജിലന്‍സ് രാജിലേക്ക് പോകുമെന്ന് ആശങ്ക രേഖപ്പെടുത്തുകയും സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളുടെ നിയമസാധ്യത പോലും വിജിലന്‍സ് പരിശോധിക്കുന്ന സ്ഥിതിയുണ്ടെന്നും വിജിലന്‍സ് കോടതികളും സമാന തെറ്റ് ചെയ്യുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.