പുതിയ വർഷത്തിന്റെ ആരംഭത്തിൽ തന്നെ പുത്തന്‍ 125 സിസി സ്‌കൂട്ടറുമായി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ടിവിഎസ് വിപണിയിൽ . കോണ്‍സെപ്റ്റ് മോഡല്‍ ഗ്രാഫൈറ്റിനെ അടിസ്ഥാനപ്പെടുത്തി ടിവിഎസ് ഒരുക്കുന്ന പുതിയ മോഡലാണ് 125 സിസി സ്‌കൂട്ടർ.
2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് കാഴ്ചവെച്ച ഗ്രാഫൈറ്റ് സ്‌കൂട്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ 125 സിസി സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്.ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോഎക്‌സ്‌പോയില്‍ സ്‌കൂട്ടറിന്റെ പ്രൊഡക്ഷന്‍ പതിപ്പ് കമ്പനി അവതരിപ്പിക്കും.
നിരവധി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ ടിവിഎസ് 125 സിസി സ്‌കൂട്ടറിന്റെ വരവ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഹാന്‍ഡില്‍ബാര്‍ കൗളില്‍ നിന്നും ഹെഡ്‌ലാമ്പ് മാറ്റിസ്ഥാപിക്കപ്പെട്ടുവെന്നതാണ് പുതിയ സ്‌കൂട്ടറിലെ സവിശേഷത. മുന്‍ ഏപ്രണിലാണ് ഹെഡ്‌ലാമ്പ് ഒരുങ്ങിയിരിക്കുന്നത്. എന്നാൽ ഹാന്‍ഡില്‍ബാര്‍ കൗളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം.
എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകൾ , എല്‍ഇഡി ടെയില്‍ലൈകൾ , പെറ്റല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പമുള്ള 12 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് സ്‌കൂട്ടറിന്റെ മറ്റ് ഫീച്ചറുകൾ. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുത്തന്‍ ടിവിഎസ് സ്‌കൂട്ടറിന്റെ പ്രധാനാമായ ആകർഷണം. സ്പീഡ്, ഓഡോമീറ്റര്‍, ഫ്യൂവല്‍, ടാക്കോമീറ്റര്‍, ഡിസ്റ്റന്‍സ്-ടു-എമ്റ്റി, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ നല്‍കും.
എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ക്യാപ്, പ്രീമിയം ക്വാളിറ്റി സ്വിച്ച്ഗിയര്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, അലൂമിനിയം ഫൂട്ട്‌പെഗുകള്‍ എന്നിവയും സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .സ്‌കൂട്ടറില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്‍ടയറിലും, ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബര്‍ പിന്‍ടയറിലും സസ്‌പെന്‍ഷന്‍ ഒരുക്കുന്നുണ്ട്.
സ്‌കൂട്ടറിന്റെ എഞ്ചിനുമായി ബന്ധപ്പെട്ട് ഏറെ വിവരങ്ങള്‍ ലഭ്യമല്ല. പേര് സൂചിപ്പിക്കുന്നത് പോലെ 125 സിസി എഞ്ചിന്‍ കരുത്തിലാകും പുതിയ സ്‌കൂട്ടര്‍ അണിനിരക്കുകയെന്നാണ് റിപ്പോർട്ട്.