tvs 210 – 1.20 laks – marketing

ടി.വി.എസിന്റെ കോണ്‍സെപ്റ്റ് പ്രീമിയം ടൂറിംഗ് സ്‌കൂട്ടറാണ് എന്‍ടോര്‍ക്ക് 210. അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ സ്‌കൂട്ടര്‍ ഇക്കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

212.5 സി.സിയാണ് എന്‍ജിന്‍. ഇന്ധന ടാങ്കില്‍ എട്ടര ലിറ്റര്‍ വരെ പെട്രോള്‍ നിറയും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ടോപ് സ്പീഡ്. എല്‍.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, അലോയ് വീലുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ഡിസ്‌ക് ബ്രേക്കുകള്‍, പ്രത്യേക ആപ്പിലൂടെ സ്‌കൂട്ടറിനെ സ്മാര്‍ട് ഫോണുമായി ബന്ധിപ്പിക്കാവുന്ന ഓപ്ഷന്‍ തുടങ്ങിയ മികവുകള്‍ എന്‍ടോര്‍ക്കിനുണ്ടാകും. പ്രതീക്ഷിക്കുന്ന വില 1.20 ലക്ഷം രൂപ.

Top