ടിവിഎസ് അപാച്ചെ RTR 180 ഇന്ത്യന്‍ വിപണിയില്‍ ; വില 84,578 രൂപ

രിഷ്‌കാരങ്ങളോടെ 2019 ടിവിഎസ് അപാച്ചെ RTR 180 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 84,578 രൂപയാണ് പുതിയ അപാച്ചെ RTR 180 ക്ക് വില. അതേസമയം 95,392 രൂപ വിലയില്‍ അപാച്ചെ RTR 180 എബിഎസ് പതിപ്പ് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. അഞ്ചു നിറങ്ങള്‍ പുതിയ ബൈക്കില്‍ തിരഞ്ഞെടുക്കാം. പേള്‍ വൈറ്റ്, ഗ്ലോസ്സ് ബ്ലാക്ക്, ടി ഗ്രെയ്, മാറ്റ് ബ്ലൂ, മാറ്റ് റെഡ് നിറങ്ങള്‍ 2019 ടിവിഎസ് അപാച്ചെ RTR 180 യില്‍ ലഭ്യമാണ്.

പുറംമോടിയില്‍ നടത്തിയ മിനുക്കുപ്പണികളാണ് 2019 പതിപ്പിന്റെ മുഖ്യവിശേഷമായി എടുത്തു പറയേണ്ടത്. അടുത്തകാലത്തായി ടിവിഎസ് ബൈക്കുകള്‍ മുഴുവന്‍ അവകാശപ്പെടുന്ന റേസ് ഗ്രാഫിക്‌സ് അപാച്ചെ RTR 180 യിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രെയിം സ്ലൈഡറുള്ള ക്രാഷ് ഗാര്‍ഡാണ് ബൈക്കിലെ മറ്റൊരു സവിശേഷത.

177.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ പുതിയ പതിപ്പിലും തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണയും എഞ്ചിനുണ്ട്. 16 bhp കരുത്തും 15.5 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 114 കിലോമീറ്റര്‍ വരെ വേഗം ടിവിഎസ് അപാച്ചെ RTR 180 കൈവരിക്കും.

Top