ടിവിഎസ് അപാച്ചെ RTR 200 4V റേസ് എഡിഷന്‍ ഇന്ത്യയില്‍ ; വില 95,185 രൂപ മുതല്‍

tvs-apache-rtr

ടിവിഎസ് അപാച്ചെ RTR 200 4V റേസ് എഡിഷന്‍ 2.0 ഇന്ത്യയില്‍ പുറത്തിറക്കി. 95,185 രൂപ മുതലാണ് പുതിയ അപാച്ചെ RTR 200 4V റേസ് എഡിഷന്റെ (കാര്‍ബ്യുറേറ്റര്‍) എക്‌സ്‌ഷോറൂം വില.

ആന്റിറിവേഴ്‌സ് ടോര്‍ഖ് (ART) സ്ലിപ്പര്‍ ക്ലച്ച് ടെക്‌നോളജിയാണ് ടിവിഎസ് അപാച്ചെ RTR 200 4V റേസ് എഡിഷന്റെ പ്രധാന പ്രത്യേകത. നിലവിലുള്ള 197.75 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് അപാച്ചെ RTR 200 4V റേസ് എഡിഷന്‍ 2.0 വിന്റെ ഒരുക്കം.

മോഡലിന്റെ കാര്‍ബ്യുറേറ്റര്‍ പതിപ്പുകള്‍ 20 bhp കരുത്തേകുമ്പോള്‍ ഇഎഫ്‌ഐ പതിപ്പ് 21 bhp കരുത്ത് പരമാവധി ഏകും. 18.1 Nm torque ആണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുക. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് പുതിയ അപാച്ചെ റേസ് എഡിഷനില്‍ ഒരുക്കിയിരിക്കുന്നത്.

Top