ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

രുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്റെ ജനപ്രിയ മോഡല്‍ സ്റ്റാര്‍ സിറ്റി പ്ലസിന്റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബൈക്കിന്റെ ഹൃദയം ബിഎസ് 6 പാലിക്കുന്ന 109.7 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്.

7,350 ആര്‍പിഎമ്മില്‍ 8.08 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും വാഹനത്തിന്റെ എഞ്ചിന്‍. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

പുതിയ ഡിജിറ്റല്‍ -അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇരട്ട നിറ സീറ്റ്, യുഎസ്ബി മൊബീല്‍ ചാര്‍ജര്‍, 5 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറുകള്‍ തുടങ്ങിയ അധിക ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

ബൈക്കിന്റെ മോണോടോണ്‍ വേരിയന്റിന് 62,034 രൂപയാണ് വില. ഡുവല്‍ ടോണ്‍ വേരിയന്റിന് 62,534 രൂപയുമാണ് ന്യൂഡല്‍ഹി എക്സ് ഷോറൂം വില.

Top