അപ്പാഷെ ‘ആർടിആർ 160 4വി’ അവതരിപ്പിച്ച് ടിവിഎസ്

രുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് 2021 അപ്പാഷെ ആർടിആർ 160 4വി പുറത്തിറക്കി. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ആണ് ബൈക്ക് വിപണിയിൽ എത്തിയിരിക്കുന്നത്. പഴയ പതിപ്പിനെ അപേക്ഷിച്ച് വിലകളില്‍ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു. ഡ്രം ബ്രേക്ക് പതിപ്പിന് 1.07 ലക്ഷം രൂപയും ഡിസ്‌ക് ബ്രേക്ക്  വേരിയന്റിന് 1.10 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയെന്നാണ് കാര് ആന്‍ഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നത്.

ഡ്രം വേരിയന്റിന് 145 കിലോഗ്രാം ഭാരവും ഡിസ്‌ക് പതിപ്പ് 147 കിലോഗ്രാം ഭാരവും ഉണ്ട്. 15.6 ബിഎച്ച്പി കരുത്ത് ആണ് നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ഉത്പാദിപ്പിക്കുന്നത്. എന്നാൽ, 2021 മോഡല്‍ 17.63ബിഎച്ച്പി  കരുത്ത് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ടോര്‍ക്ക് ഔട്ട്പുട്ട് കണക്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

പവര്‍ട്രെയിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ പോലുള്ള സവിശേഷതകള്‍ പഴയ പതിപ്പിന് സമാനമായി തുടരുമെന്നാണ് റിപ്പോർട്ടുകള്‍.

Top