കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമായി പരിഷ്‌കരിച്ച ജുപിറ്റര്‍ ZX വകഭേദം വിപണിയിലേക്ക്. 56,093 രൂപയാണ് ടിവിഎസ് ജുപിറ്റര്‍ ZX ഡ്രം ബ്രേക്ക് മോഡലിന് വില. സ്‌കൂട്ടറിന്റെ ഡിസ്‌ക്ക് ബ്രേക്ക് പതിപ്പ് 58,645 രൂപ വില കുറിക്കും (ദില്ലി ഷോറൂം). സ്റ്റാര്‍ലൈറ്റ് ബ്ലു, റോയല്‍ വൈന്‍ നിറങ്ങളും ജുപിറ്റര്‍ ZX -ല്‍ തിരഞ്ഞെടുക്കാം.
എല്‍ഇഡി ഹെഡ്ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ക്രമീകരിക്കാവുന്ന മോണോഷോക്ക് എന്നിവയെല്ലാം 2019 ജുപിറ്റര്‍ ZX -ന്റെ വിശേഷങ്ങളാണ്.
ഇപ്പോഴുള്ള 109 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ ജുപിറ്റര്‍ ZX -ലും തുടരുന്നു. എയര്‍ കൂളിങ് സംവിധാനമുള്ള എഞ്ചിന്‍ 8 bhp കരുത്തും 8.4 Nm torque ഉം പരമാവധി സൃഷ്ടിക്കും.
ഡ്രം ബ്രേക്ക് പതിപ്പില്‍ 130 mm ഡ്രം യൂണിറ്റുകളാണ് മുന്നിലും പിന്നിലും ബ്രേക്കിങ് നിര്‍വഹിക്കുക. മറുഭാഗത്ത് ഡിസ്‌ക്ക് ബ്രേക്ക് പതിപ്പില്‍ 220 mm ഡിസ്‌ക്ക് യൂണിറ്റുകള്‍ ഇതേ കര്‍ത്തവ്യം നിറവേറ്റും.