ജുപ്പീറ്ററിന്റെ ഇലക്ട്രിക് പതിപ്പുമായി ടി വി എസ് മോട്ടോര്‍

വില്‍പനയില്‍ മുന്നേറുന്ന ജുപ്പീറ്ററിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങി ടി വി എസ് മോട്ടോര്‍.

വരുന്ന ജൂണോടെ പുതിയ വൈദ്യുത സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തുമെന്നു കമ്പനി അറിയിച്ചു.

പുതിയ മോഡല്‍ ബാറ്ററിയില്‍ ഓടുന്ന ‘ജുപ്പീറ്റര്‍’ ആണ് എന്നതാണ് പുതിയ വിവരം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.

യമഹ, ബജാജ്, ഇലക്ട്രോക്കെ തുടങ്ങിയ നിര്‍മാതാക്കളും അടുത്ത വര്‍ഷം വൈദ്യുത വാഹനങ്ങള്‍ വില്‍പനയ്‌ക്കെത്തിക്കാന്‍ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ നാലര ലക്ഷത്തോളം വൈദ്യുത ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റുപോയത്.

Top