ഒന്‍പതു മാസം കൊണ്ട് ‘വിക്ടറി’ന്റെ വില്‍പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു നിര്‍മ്മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി.എക്‌സിക്യൂട്ടീവ് കമ്യൂട്ടര്‍ വിഭാഗത്തില്‍ ഇടംനേടുന്ന മോട്ടോര്‍ സൈക്കിളാണ് ‘വിക്ടര്‍’.
‘വിക്ടര്‍’ കാഴ്ചവച്ച തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എട്ടു ശതമാനം വിഹിതം നേടാന്‍ കഴിഞ്ഞതായും കമ്പനി അവകാശപ്പെട്ടു.
‘വിക്ടര്‍’ മികച്ച പ്രകടനം തുടര്‍ന്നാല്‍ രണ്ടു വര്‍ഷത്തിനകം മോട്ടോര്‍ സൈക്കിള്‍ വിപണിയിലെ വിഹിതം 10-12% വരെയായി ഉയര്‍ത്താനാവുമെന്നും ടി വി എസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
8,000 ആര്‍ പി എമ്മില്‍ 9.6 പി എസ് വരെ കരുത്തും 6,000 ആര്‍ പി എമ്മില്‍ 9.4 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാന്‍ ‘വിക്ടറി’ന്റെ എന്‍ജിനു കഴിയും.
1,260 എം എം വീല്‍ബേസുള്ള ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 175 എം എം ആണ്. ഡിസ്‌ക്, ഡ്രം ബ്രേക്ക് വകഭേദങ്ങളുള്ള ബൈക്ക് ആറു നിറങ്ങളിലാണു വില്‍പ്പനയ്ക്കുള്ളത്: റെഡ്, ബ്ലാക്ക് റെഡ്, ബ്ലാക്ക് സില്‍വര്‍, ഗ്രേ, സില്‍വര്‍, ബ്ലൂ.
ഡ്രം ബ്രേക്കുള്ള ‘വിക്ടറി’ന് 50,715 രൂപയാണു ഡല്‍ഹി ഷോറൂമില്‍ വില. ഡിസ്‌ക് ബ്രേക്കുള്ള ‘വിക്ടറി’ന് 52,715 രൂപയാണു വില.