ജനപ്രിയ മോഡലായ സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന്റെ പുതിയ കളര്‍ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോഴ്‍സ്. പുതുതായി ‘പേള്‍ ബ്ലൂ സില്‍വര്‍’ എന്ന ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനാണ് നല്‍കിയത്. ഡിസ്‌ക്, ഡ്രം വേരിയന്റുകളില്‍ ഈ കളര്‍ ഓപ്ഷന്‍ ലഭിക്കും.
ഈ മാസം ആദ്യമാണ് 2021 മോഡല്‍ സ്റ്റാര്‍ സിറ്റി പ്ലസ് കമ്പനി അവതരിപ്പിച്ചത്.110 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,350 ആര്‍പിഎമ്മില്‍ പരമാവധി 8.08 ബിഎച്ച്പി കരുത്തും 4,500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
4 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. എല്‍ഇഡി ഹെഡ്‌ലൈറ്റ്, യുഎസ്ബി മൊബൈൽ ചാര്‍ജര്‍ എന്നിവയും ഉണ്ട്.