പുത്തൻ ‘അപ്പാഷെ ആർടിആർ 165 ആർപി’ ബൈക്കുമായി ടിവിഎസ്

റേസ് പെർഫോമൻസ് സീരീസിന് കീഴിൽ അപ്പാഷെ ആർടിആർ 165 ആർപി മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ടിവിഎസ് മോട്ടോർ കമ്പനി. ഈ ബൈക്കിന്‍റെ 200 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയാകും എത്തുക എന്നും 1.45 ലക്ഷം രൂപ ആയിരിക്കും മോഡലിന്‍റെ എക്സ്-ഷോറൂം വില എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടിവിഎസ് അപ്പാഷെ സീരീസ് മോട്ടോർസൈക്കിളുകളിലേക്ക് കൊണ്ടുവരുന്ന ബ്രാൻഡിന്‍റെ റേസിംഗ് ശ്രേണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടിവിഎസ് ആർപി സീരീസ് ഒരുക്കിയിരിക്കുന്നത്. അപ്പാഷെ ആർടിആർ 165 ആർപിയാണ് ഇതില്‍ ആദ്യത്തേത്.

10,000 ആർപിഎമ്മിൽ 19.2 പിഎസും 8,750 ആർപിഎമ്മിൽ 14.2 എൻഎം ടോർക്കും നൽകുന്ന നൂതന 164.9 സിസി സിംഗിൾ സിലിണ്ടർ 4 വാൽവ് എഞ്ചിനുള്ള ശക്തമായ ഒരു എഞ്ചിനാണ് ടിവിഎസ് അപാഷെ ആർടിആർ 165 ആർപിയെന്ന് അവകാശപ്പെടുന്നു. അഞ്ച് സ്പീഡ് സൂപ്പർ-സ്ലിക്ക് ഗിയർബോക്‌സുമായി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു, ഇത് ഉപഭോക്താക്കൾക്ക് കൃത്യവും ശക്തവുമായ റൈഡിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു.

Top