മോപെഡ് ഗണത്തിലാണ് പെടുന്ന ടിവിഎസ് XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 36,109 രൂപയാണ് പുതിയ ടിവിഎസ് XL 100 ഐ-ടച്ച് സ്റ്റാര്‍ട്ട് പതിപ്പിന് എക്സ്ഷോറൂം വില. ടിവിഎസ് നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളിലൊന്നാണ് XL 100 .
ഇലക്ട്രിക് സ്റ്റാര്‍ട്ടര്‍, യുഎസ്ബി ചാര്‍ജര്‍, പുതിയ നിറം എന്നിങ്ങനെയാണ് പുതിയ XL 100 പതിപ്പിന്റെ വിശേഷണങ്ങള്‍. പുതിയ പള്‍പ്പിള്‍ നിറഭേദമാണ് XL 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന് നല്‍കിയിരിക്കുന്നത്. നിലവിലുള്ള റെഡ്, ഗ്രീന്‍, ഗ്രെയ്, ബ്ലൂ, ബ്ലാക് നിറങ്ങള്‍ക്ക് പുറമെയാണിത്. ഹെവി ഡ്യൂട്ടി വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പുതിയ XL 100 ഐ-ടച്ച് സ്റ്റാര്‍ട്ടിന്റെ ഒരുക്കം. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ പുതിയ XL 100 പതിപ്പിന്റെ മുഖ്യവിശേഷമാണ്.
പുതിയ പതിപ്പിന്റെ എഞ്ചിനില്‍ മാറ്റമില്ല. 99 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ മോഡലില്‍ തുടരുന്നു. എഞ്ചിന്‍ 4.3 bhp കരുത്തും 6.5 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. ഒറ്റ സ്പീഡ് ഗിയര്‍ബോക്സ് മാത്രമാണ് XL 100 അവകാശപ്പെടുന്നത്. പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍. 67 കിലോമീറ്റര്‍ മൈലേജ് മോഡല്‍ കാഴ്ചവെക്കുമെന്നാണ് ടിവിഎസിന്റെ വാഗ്ദാനം. 80 കിലോയാണ് മോഡലിന്റെ ഭാരം.