ടിവിഎസിന്റെ പുതിയ പതിപ്പ് ക്രൂയിസര്‍ സെപ്‌ലിന്‍ പതിപ്പ് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ടിവിഎസിന്റെ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കോണ്‍സെപ്റ്റാണ് സെപ്‌ലിന്‍.
കരുത്തുറ്റ പെര്‍ഫോര്‍മന്‍സ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളെന്നാണ് സെപ്‌ലിനെ ടിവിഎസ് വിശേഷിപ്പിക്കുന്നത്. 220 സിസി എഞ്ചിനാണ് സെപ്‌ലിന്റെ കരുത്ത്. ഇബൂസ്റ്റ് ഓപ്ഷനോട് കൂടിയ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററാണ് സെപ്‌ലിന്റെ പ്രത്യേകത.
ടിവിഎസ് പേറ്റന്റ് നേടിയ ടെക്‌നോളജിയാണ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍. ഇബൂസ്റ്റ് മുഖേന മോട്ടോര്‍സൈക്കിളിനെ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം. കൂടാതെ പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇബൂസ്റ്റ് ഓപ്ഷന് സാധിക്കുമെന്നാണ് ടിവിഎസിന്റെ വാദം.
48V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് ടിവിഎസ് സെപ്‌ലിനിലുള്ളത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇരുപതു ശതമാനത്തോളം അധിക ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ മോട്ടോറിന് ശേഷിയുണ്ട്.
പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഫസ്റ്റ്ഇന്‍സെഗ്മന്റ് സ്മാര്‍ട്ട് ബയോകീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി പോലുള്ള സ്മാര്‍ട്ട് വിശേഷങ്ങളും സെപ്‌ലിനില്‍ ടിവിഎസ് ഒരുക്കി വെച്ചിട്ടുണ്ട്. റൈഡിംഗ് അഡ്വഞ്ചറുകളെ പകര്‍ത്തുന്നതിന് വേണ്ടി ഇന്റഗ്രേറ്റഡ് എച്ച്ഡി ക്യാമറയും മോട്ടോര്‍സൈക്കിളിലുണ്ട്.