ഡല്‍ഹി: ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്ക് എതിരെ കേസെടുത്തു കര്‍ണാടക പൊലീസ്. രാഹുല്‍ ഗാന്ധിക്ക് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്. ‘രാഗാ എക് മോഹ്‌റാ’ എന്ന പേരില്‍ അമിത് മാളവ്യ ട്വിറ്ററില്‍ ഒരു വിഡിയോ പങ്ക് വെച്ചിരുന്നു.
രാഹുല്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു അനിമേറ്റഡ് വിഡിയോയുടെ ഉള്ളടക്കം. ഇത് അപകീര്‍ത്തികരം ആണെന്നും വ്യാജമാണെന്നും കാട്ടി ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ് പോലീസില്‍ പരാതി നല്‍കിയത്. ബെംഗളൂരു ഹൈ ഗ്രൗണ്ട്‌സ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.