വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ പന്ത്രണ്ട് ശതമാനം സംവരണം വേണം : സമസ്ത

ലപ്പുറം : തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ എല്ലാ കാറ്റഗറിയിലും 12 ശതമാനം സംവരണം ആവശ്യപ്പെട്ട് സമസ്ത. ഇതുൾപ്പെടെ 15 ഇന നിർദേശങ്ങൾ അടങ്ങിയ നിവേദനം മലപ്പുറത്ത് നടന്ന കേരള പര്യടന പരിപാടിയിൽ സമസ്ത നേതാക്കൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അതേസമയം, സഭാ തർക്കവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനത്തോട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം വേദന ഉണ്ടാക്കിയതായി ആരോപിച്ച് മലങ്കര ഓർത്തഡോക്‌സ് സഭ പ്രതിനിധി രംഗത്തെത്തി.

തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി മേഖലകളിലെ എല്ലാ കാറ്റഗറികളിലും എല്ലാ തസ്തികകളിലും മുസ്ലിം വിഭാഗത്തിന് 12 ശതമാനം സംവരണം ഉറപ്പ് വരുത്തണമെന്ന ആവശ്യമാണ് സമസ്ത മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയിൽ മുന്നോട്ടു വെച്ചത്. നിലവിൽ സംവരണം ലഭിക്കുന്ന ആർക്കും കുറവ് വരുത്തില്ലെന്ന് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതായും സമസ്ത പ്രതിനിധികൾ പറഞ്ഞു.

Top