പട്ടിക്കാട്: സ്കൂൾ വരാന്തയിൽ പന്ത്രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു.
പീച്ചി കോമാട്ടിൽ ശശിധരൻ- രാജി ദമ്പതികളുടെ മകൾ അമൃതയാണ് പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വരാന്തയിൽ കുഴഞ്ഞുവീണു മരിച്ചത്.
മോട്ടിവേഷൻ ക്ലാസിൽ പങ്കെടുക്കാനായി പോയ അമൃത സ്കൂൾ വരാന്തയിലേക്കു കയറിയിരുന്ന് അല്പസമയത്തിനകം പിന്നിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജന്മനാ അമൃതയ്ക്കു ഹൃദയസംബന്ധമായ ചില തകരാറുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീടു പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു പറയുന്നു.