ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. എം.എസ്. ധോണിയാണ് ഇരു ടൂര്‍ണമെന്റുകളിലും ടീമിനെ നയിക്കുക. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ രണ്ടു മാറ്റങ്ങളാണുള്ള്. മനീഷ് പാണ്ഡെയ്ക്ക് പകരം വിരാട് കോഹ്‌ലിയും ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമിയും ടീമിലെത്തി.
സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. നാലു ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ഈ മാസം 24ന് ബംഗ്ലദേശില്‍ തുടങ്ങും. ഇതാദ്യമായി ഏകദിനത്തിന് പകരം ട്വന്റി20 മല്‍സരങ്ങളാണ് ഏഷ്യാകപ്പിനുള്ളത്.
ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംമ്ര, പവന്‍ നേഗി, ആശിഷ് നെഹ്‌റ, മുഹമ്മദ് ഷമി.