ഇരുട്ടിവെളുത്തപ്പോള്‍ മലപ്പുറം കോട്ടയ്ക്കലില്‍ ഇരുപതോളം കോടിപതികള്‍

Kottakkal Arya Vaidya Sala

മലപ്പുറം: ഒരു ദിവസംകൊണ്ട് മലപ്പുറം കോട്ടയ്ക്കലിലെ ജീവനക്കാരുടെ ഇരുപതോളം അക്കൗണ്ടുകളിലെത്തിയത് കോടികള്‍.

ഇരുപതോളം അക്കൗണ്ടുകളിലായി 40 കോടിയലധികം രൂപയാണ് ഉടമകളറിയാതെയെത്തിയത്. കോട്ടയ്ക്കല്‍ എസ്ബിഐ ബ്രാഞ്ചിലാണ് സംഭവം. സാങ്കേതിക തകരാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഇവര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചതുമില്ല. ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ സാങ്കേതികതകരാണ് കാരണമെന്ന വിശദീകരണമായിരുന്നു. ഈ അക്കൗണ്ടുകളെല്ലാം താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

ആര്യ വൈദ്യശാല ജീവനക്കാരുടെ ശമ്പളം ഈ അക്കൗണ്ട് വഴിയാണ്. ശമ്പളമെത്തിയോ എന്നറിയാന്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വന്‍ തുക നീക്കിയിരുപ്പ് ശ്രദ്ധയില്‍പ്പെടുന്നത്.

അസാധാരണ ഇടപാടിന്റെ പശ്ചാത്തലത്തില്‍ അക്കൗണ്ടുകള്‍ മരപ്പിച്ചതോടെ പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയാത്ത സ്ഥിതിയിലാണിവര്‍.

Top