ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇരുപത് ശതമാനം കിടക്കകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി നീക്കി വയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറത്തിറക്കിയത്. അമ്പതിന് മുകളില്‍ കിടക്കകള്‍ ഉള്ള 117 സ്വകാര്യ ആശുപത്രികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
ഡല്‍ഹിയില്‍ ഇന്ന്മാത്രം കൊവിഡ് രോഗികള്‍ പതിമൂവായിരം പിന്നിട്ടിരുന്നു. അതിനിടെ ഡല്‍ഹിയില്‍ ഇന്ന് 9 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 359 ആയി. 137 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നതായി സിആര്‍പിഎഫ് അറിയിച്ചു.
In order to increase the bed capacity for #COVID19 patients, all 117 nursing homes/private hospitals having bed strength of 50 beds or more are directed/earmark at least 20% of their total bed strength for #COVID19 patients: Delhi Govt
— ANI (@ANI) May 24, 2020